0 Comments

ഡൽഹി : ലോക അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ പി യു ചിത്ര ഉള്‍പ്പെടെ 12 മലയാളി താരങ്ങള്‍ പങ്കെടുക്കും. 1500 മീറ്ററില്‍ ഏഷ്യന്‍ ചാമ്പ്യന്‍ എന്ന നിലയിലാണ് ചിത്രയെ ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം ചിത്രയെ ഒഴിവാക്കിയ നടപടി വിവാദമായിരുന്നു. ജിന്‍സണ്‍, അനസ്, ഗോപി കെ.ടി.ഇര്‍ഫാന്‍ എന്നിവരും ടീമിലുണ്ട്. ജാവലിന്‍ താരം നീരജ് ചോപ്രയുടെയും വനിതാ റിലേ ടീമില്‍ സരിതാ ബെന്‍ ഗെയ്ക്‌വാദിന്റെയും അസാന്നിധ്യമാണ് ശ്രദ്ധേയം. ഈ മാസം 27 മുതല്‍ ഒക്ടോബര്‍ ആറ് വരെ ഖത്തറിലെ ദോഹയിലാണ് ചാമ്പ്യന്‍ഷിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *