0 Comments

പ്രഖ്യാപിച്ച നാൾമുതൽ താരമായി മാറിയ വാഹനമാണ് എംജി ഹെക്ടർ. ഇന്റര്‍നെറ്റ് കാറെന്ന വിശേഷണവുമായി എത്തുന്ന ഏറ്റവും പുതിയ വാഹനമാണ് എംജിയുടെ ഹെക്ടർ. വാഹനത്തിൻറെ ബുക്കിങ് വീണ്ടും ആരംഭിച്ചു. ബുക്കിങ്ങുകൾ കൂടിയതിനാൽ ബുക്കിങ്ങുകൾ നിർത്തിവച്ചിരിക്കുകയായിരുന്നു.  എന്നാൽ ഇപ്പോൾ വീണ്ടും ആരംഭിച്ചിട്ടുണ്ട്. കമ്പനിയുടെ ഉൽപ്പാദന ശേഷിയേക്കാൾ കൂടുതൽ ആയതിനാലായാണ് ബുക്കിങ് നിർത്തിവെച്ചത്.    വാഹനം ഇന്ത്യൻ വിപണിയിൽ വലിയ തരംഗമാണ് സൃഷ്ട്ടിച്ചിരിക്കുന്നത്.  ആഗസ്റ്റിൽ മാത്രം  2,018 യൂണിറ്റ് വാഹനങ്ങളാണ്  വിറ്റഴിക്കപ്പെട്ടത്. ജൂലൈ മാസത്തേക്കാൾ കൂടുതലാണിത്.

കേളത്തിലെ ഒരു ഷോറൂമിൽ നിന്ന് ഒരു ദിവസം 30 വാഹനങ്ങൾ ആണ് ആദ്യ മാസങ്ങളിൽ വിറ്റ് പോയത്. കേരളത്തിലെ ആദ്യ എം ജി ഹെക്ടർ സ്വന്തമാക്കിയത്   ‘ടെക്ക്, ട്രാവല്‍, ഈറ്റ്’ എന്ന യൂടൂബ് ചാനല്‍ ഉടമയായ സുജിത്ത് ഭക്തനായിരുന്നു. പത്തനംതിട്ട  കോഴഞ്ചേരി സ്വദേശിയാണ് സുജിത്. വിപണിയിൽ. വിപണിയിൽ ടാറ്റ ഹാരിയറുമായിട്ടാണ് മത്സരം വരുന്നത്. . വളരെയധികം ഫീച്ചറുകൾ ഉള്ള വാഹനത്തിന് രണ്ട് വേർഷൻ ഉണ്ട്. 1.5 ലിറ്റര്‍ ടര്‍ബ്ബോ പെട്രോളും, 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസൽ എഞ്ചിനുമാണ് ഉള്ളത്. പെട്രോൾ എഞ്ചിൻ 143 ബിഎച്ച്പി കരുത്തും 250 Nm ടോർക്കും സൃഷ്ടിക്കുമ്പോൾ, ഡീസൽ എഞ്ചിൻ 173 ബിഎച്ച്പി കരുത്തും 350 Nm ടോർക്കും സൃഷ്ട്ടിക്കും.

ആറു സ്പീഡ് മാനുവല്‍, ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പെട്രോള്‍ പതിപ്പിലും, ഡീസല്‍ പതിപ്പില്‍ ആറു സ്പീഡ് മാനുല്‍ ഗിയര്‍ബോക്‌സും മാത്രമെ ഒള്ളു. 11.9 ലക്ഷം രൂപ മുതലാണ് ഹെക്റ്ററിന്റെ വില ആരംഭിക്കുന്നത്.

 

Author

thoubamaheen00@gmail.com

Leave a Reply

Your email address will not be published. Required fields are marked *