0 Comments

ഡൽഹി: മദ്യപിച്ച് വാഹനമോടിച്ചതിന് പിഴ ചുമത്തിയതില്‍ പ്രതിഷേധിച്ച് ഡൽഹി സ്വദേശി വാഹനത്തിന് തീയിട്ടു. പുതിയ മോട്ടാര്‍ വാഹന നിയമപ്രകാരം മദ്യപിച്ച് വാഹനമോടിച്ചാല്‍ 10000 രൂപയാണ് പിഴ. എന്നാല്‍ പിടിയിലായ രാകേഷ് മദ്യപിക്കുക മാത്രമല്ല മതിയായ രേഖകള്‍ കൈവശം വയ്ക്കുകയും ഹെല്‍മറ്റ് ധരിക്കുകയും ചെയ്തിരുന്നില്ല. രേഖകള്‍ ഇല്ലാത്തതിന് 5000 രൂപയും ഹെല്‍മറ്റ് ധരിക്കാത്തതിന് 1000 രൂപയും അടക്കം 16000 രൂപയാണ് പിഴ ചുമത്തിയത്.

ഫൈന്‍ ഈടാക്കിയതിന് ശേഷം വാഹനം പിടിച്ചെടുക്കാന്‍ പൊലീസ് ശ്രമിച്ചതോടെ ക്ഷുഭിതനായ രാകേഷ് ആദ്യം പൊലീസ് നടപടിയെ എതിര്‍ക്കാന്‍ ശ്രമിച്ചു. പിന്നീട് ബൈക്ക് റോഡിലേക്ക് തള്ളിയിടുകയും ഇതിന്‍റെ ഇന്ധനടാങ്കിന്‍റെ പൈപ്പ് വലിച്ചെടുക്കുകയും പെട്രോള്‍ ഒഴിക്കുകയും ചെയ്തു. പൊലീസ് ഇയാളെ തടയുന്നതിന് മുമ്പ് കയ്യിലിരുന്ന തീപ്പെട്ടി കത്തിച്ച് ബൈക്കിലേക്ക് എറിയുകയായിരുന്നു. മാല്‍വിയ പൊലീസ് സ്റ്റേഷനിലെത്തിച്ചതിന് ശേഷം ഇയാള്‍ക്കെതിരെ കേസ് റെജിസ്റ്റര്‍ ചെയ്തു.

മോട്ടോര്‍സൈക്കിള്‍ തീവച്ച് നശിപ്പിച്ചുവെന്ന് മാല്‍വിയ നഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് സന്ദേശം ലഭിച്ചിരുന്നുവെന്നും ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോഴാണ് സംഭവം അറിഞ്ഞതെന്നും അഡീഷണല്‍ പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ പര്‍വീന്ദര്‍ സിംഗ് പറഞ്ഞു. അയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായത് ഹെല്‍മറ്റില്ലാതെ യാത്രചെയ്യുന്നയാളെ പിടികൂടിയപ്പോഴാണ്. തുടര്‍ന്ന് നടപടികള്‍ സ്വീകരിക്കുന്നതിനിടയിലാണ് സംഭവം നടന്നതെന്നും ട്രാഫിക് പൊലീസ് അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *