0 Comments

ന്യൂയോര്‍ക്ക്: ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള കാലയളവില്‍ 17,000ത്തോളം യൂട്യൂബ് ചാനലുകളും ഗൂഗിള്‍ നിയന്ത്രണത്തിലുള്ള വീഡിയോ പ്ലാറ്റ്‌ഫോമും എടുത്തു കളഞ്ഞ് യൂട്യൂബ്. ബ്ലോഗ് പോസ്റ്റിലൂടെയാണ് യൂട്യൂബ് തന്റെ പ്രവര്‍ത്തനങ്ങള്‍ വെളിപ്പെടുത്തിയത്.

സ്വകാര്യതയുടെ പേരിലും, വിദ്വേഷ പ്രചാരണത്തിന്റെ പേരിലും യൂട്യൂബിലെ വീഡിയോകള്‍ക്കെതിരെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് യൂട്യൂബിന്റെ നടപടി. ഇതിന് പുറമേ 500 ദശലക്ഷം കമന്റുകള്‍ വിദ്വേഷ പ്രചാരണത്തിന്റെ പേരില്‍ നീക്കം ചെയ്തു എന്നും യൂട്യൂബ് പറയുന്നു. വര്‍ണ്ണമേധാവിത്വം, അതിക്രമങ്ങള്‍, വംശഹത്യ തുടങ്ങിയ കണ്ടന്റുകള്‍ ഉള്ള വീഡിയോകള്‍ കൂടുതല്‍ സൂക്ഷ്മ നിരീക്ഷണത്തിലാക്കുകയും ചെയ്തു.

ഏറെ കാഴ്ചക്കാര്‍ ഉണ്ടായിരുന്ന റിച്ചാര്‍ഡ് സ്‌പെന്‍സര്‍, ഡേവിഡ് ഡ്യൂക്ക് എന്നിവരുടെ അക്കൗണ്ടും പൂട്ടിപോയിട്ടുണ്ട്. അതേ സമയം ഇത്തരം കണ്ടന്റുകളുമായി പ്രവര്‍ത്തിക്കുന്ന 29 യൂട്യൂബ് ചാനലുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു എന്നാണ് ആന്റി ഡിഫെമിനേഷന്‍ ലീഗ് പറയുന്നത്. ഇവ നിര്‍ത്തലാക്കിയെന്നാണ് യൂട്യൂബിന്റെ അവകാശവാദം. ഇതും പുതിയ വിവാദത്തിന് തുടക്കമിട്ടിട്ടുണ്ട്.

Author

thoubamaheen00@gmail.com

Leave a Reply

Your email address will not be published. Required fields are marked *