0 Comments

ലുധിയാന: ഗണേശ ചതുര്‍ത്ഥിക്ക് ബെല്‍ജിയം ചോക്ലേറ്റ് കൊണ്ട് ഗണപതി വിഗ്രഹം നിര്‍മ്മിച്ച് മുസ്ലീം ആര്‍ട്ടിസ്റ്റ്. ലുധിയാനയിലെ ഹരീന്ദര്‍ കുക്രേജ എന്ന ബേക്കറിയുടമയുടെ ആവശ്യപ്രകാരമാണ് ഗണപതി വിഗ്രഹം നിര്‍മ്മിച്ചത്.

സമാധാനവും ഐക്യവും സംരക്ഷിക്കുകയെന്നത് ലക്ഷ്യമിട്ടാണ് വിഗ്രഹം നിര്‍മ്മിച്ചതെന്ന് ഹരിന്ദര്‍ വ്യക്തമാക്കി.

106 കിലോഗ്രാം ചോക്ലേറ്റ് ഉപയോഗിച്ച് 3 ദിവസങ്ങള്‍ കൊണ്ടാണ് വിഗ്രഹം പൂര്‍ത്തിയാക്കിയത്. പ്ലാസ്റ്റിക്, പ്ലാസ്റ്റര്‍ ഓഫ് പാരിസ് എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഗ്രഹങ്ങൾ പരിസ്ഥിതി മലിനീകരണത്തിന് കാരണ മായേക്കാം. അതിനാലാണ് ചോക്ലേറ്റ് കൊണ്ട് നിർമ്മിച്ചതെന്നും ഇത് പ്രകൃതിക്ക് അനുയോജ്യമാണെന്നും ഹരീന്ദര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *