0 Comments

സ്‌കൂളില്‍ പോകുന്ന വഴി രണ്ടു കുട്ടികൾ നടത്തിയ ‘ജിംനാസ്റ്റിക്‌സ്’ പ്രകടനമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ജിംനാസ്റ്റിക്‌സ് റാണി നാദിയ കൊമനേച്ചിയാണ് ജിംനാസ്റ്റിക്‌സ്’ പ്രകടനത്തിന്റെ ദൃശ്യങ്ങൾ ലോകത്തിന് മുന്നിൽ പങ്കുവെച്ചത്.

വ്യാഴാഴ്ചയാണ് നാദിയ ട്വിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്തത്. ‘അതിശയകരം’ എന്നാണ് വീഡിയോ പങ്ക് വെച്ച് നാദിയ കുറിച്ചത്. അതേസമയം കുട്ടികൾ ആരാണെന്നത് വ്യക്തമല്ല. ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സ് ചരിത്രത്തില്‍ പെര്‍ഫെക്ട് 10 നേടിയ ആദ്യവ്യക്തിയാണ് റൊമേനിയന്‍ താരം മായ നാദിയ കൊമനേച്ചി . അഞ്ച് തവണ നാദിയ ഒളിമ്പിക്‌സ് സ്വര്‍ണം നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *