0 Comments

ബോള്‍ട്ടണ്‍: കൊട്ടി ആഘോഷിച്ചുള്ള ആഡംബര വിവാഹങ്ങൾ വധുവരന്മാർ കുതിരപ്പുറത്തും ആനപ്പുറത്തുമെല്ലാം എത്തുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ രീതികളിൽ പുതുമ നഷ്ടപ്പെട്ട ഈ വരന്‍ ചെയ്തത് ആരെയും അമ്പരപ്പിക്കും. ഇംഗ്ലണ്ടിലെ ബോള്‍ട്ടണിലെ പ്രമുഖ സംരംഭകനായ ജോണ്‍ഗിര്‍ സാദിഖിന്‍റെ മകനാണ് വിവാഹ വേദിയിലേക്കുള്ള വരവ് ഗംഭീരമാക്കിയത്.

നിരവധി ആഡംബര കാറുകളുടെ അകമ്പടിയോടെ വരനെത്തിയത് ബ്രിട്ടീഷ് പട്ടാള ടാങ്കിലായിരുന്നു. പട്ടാള ടാങ്കിന് മുകളില്‍ കയറിയിരുന്ന് വാദ്യമേളങ്ങളോടെ വിവാഹ വേദിയിലെത്തുന്ന ഇരുപത്തിരണ്ടുകാരനായ ജാസ് ജോണ്‍ഗിറിന്‍റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞിരിക്കുകയാണ്.


ബെന്‍റ്ലിയും റോള്‍സ് റോയ്സിലൊന്നുമാവരുത് തന്‍റെ വിവാഹയാത്രയെന്ന് ആദ്യമേ ഉറപ്പിച്ചിരുന്നുവെന്ന് ജാസ് ജോണ്‍ഗിര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *