0 Comments

കൊച്ചി: എറണാകുളം വടക്കേക്കരയിൽ പ്രളയ ദുരിത ബാധിതർക്കായി നിർമ്മിച്ച് നൽകിയ വീടുകളുടെ താക്കോൽ ദാനം മുഖ്യമന്ത്രി നിർവ്വഹിച്ചു. എറണാകുളം വടക്കേക്കര ഗ്രാമപഞ്ചായത്ത് ലൈഫ് റീബില്‍ഡ് പദ്ധതിപ്രകാരം നിർമ്മിച്ച 500 ഭവനങ്ങളുടെ താക്കോൽ ദാനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്.

ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകൾ എടുക്കേണ്ട നാടായി കേരളം മാറി. ദുരിതബാധിതരായ വ്യാപാരികളുടെയും ചെറുകിട വ്യവസായികളുടെയും കാര്യത്തിൽ സഹായം ലഭ്യമാക്കാൻ നിലവിൽ മാനദണ്ഡങ്ങൾ ഇല്ല. ഇവർക്ക് സഹായം എത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *