0 Comments

കൊല്ലം അഞ്ചലില്‍ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെയാണ് പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പീഡനവിവരം പുറത്തു പറഞ്ഞത്. പോക്‌സോ പ്രകാരം കേസെടുത്ത പ്രതിയെ നാളെ രാവിലെ കോടതിയില്‍ ഹാജരാക്കും

ഇന്നു രാവിലെ സ്‌കൂളില്‍ നടന്ന കൌണ്‍സിലിങ്ങില്‍ പ്രധാന അധ്യാപികയോടാണ് പെണ്‍കുട്ടി പീഡനവിവരം പറഞ്ഞത്. വീട്ടില്‍ വെച്ച് പിതാവ് ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് പ്രധാന അധ്യാപിക വിവരം ചൈല്‍ഡ് ലൈനെ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ നിര്‍ദേശപ്രകാരമാണ് പൊലീസ് കേസെടുത്ത് കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തത്

Author

thoubamaheen00@gmail.com

Leave a Reply

Your email address will not be published. Required fields are marked *