0 Comments

മുംബൈ: മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി ഭാര്യ. വയറ്റില്‍ പതിനൊന്ന് തവണ കുത്തിയും കഴുത്തറുത്തുമാണ് 36കാരനായ സുനില്‍ കദമിനെ 33 കാരിയായ പ്രണാലി കൊലപ്പെടുത്തിയത്. മുംബൈയിലെ നല്ലസ്പോറയിലാണ് സംഭവം.

ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പ്രണാലി ആദ്യം പറഞ്ഞത്. എന്നാൽ കൊല്ലപ്പെട്ട സുനിലിന്റെ പിതാവിന്റെ പരാതിയിൽ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് കൊലപതാകം നടത്തിയത് യുവതി വെളിപ്പെടുത്തിയത്.

കൊലപാതക ദിവസം ദമ്പതികൾ തമ്മിൽ വഴക്കുണ്ടായതായി പോലീസ് പറഞ്ഞു.തുടര്‍ന്ന് സുനില്‍ ഉറങ്ങാനും പ്രണാലി അടുക്കളയിലേക്കും പോയി. പിന്നീട് കത്തിയുമായാണ് പ്രണാലി മുറിയിലെത്തിയത്. തുടര്‍ന്ന് സുനിലിന്‍റെ വയറ്റില്‍ 11 തവണ കുത്തിയ പ്രണാലി, അയാളുടെ കഴുത്തറുക്കുകയും ചെയ്തു. കൃത്യം നടത്തിയതിനുശേഷം സുനിലിന്‍റെ മാതാപിതാക്കളുടെ അടുത്തെത്തിയ പ്രണാലി, സുനില്‍ ആത്മഹത്യ ചെയ്തുവെന്ന് പറഞ്ഞു.

സുനിലിന്‍റെ പിതാവിന്‍റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഒരാള്‍ക്ക് സ്വയം പതിനൊന്ന് തവണ വയറില്‍ കുത്താനും പിന്നീട് കഴുത്തറുക്കാനുമാകില്ല, അതിനാല്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പ്രണാലി പൊലീസിന് മൊഴി നല്‍കി. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. രണ്ടു കുട്ടികളും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *