0 Comments

ലക്ഷ്‌മിപുർ: ആറുവയസ്സുകാരിയെ സഹോദരന്മാർ ചേർന്ന് ക്രൂര ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം അമ്മയുടെ സഹായത്തോടെ മൃതദേഹം കുഴിച്ചിട്ടു. ഉത്തർപ്രദേശിലെ ലക്ഷ്മിപുർ ഖേരി ജില്ലയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ക്രൂര കൃത്യം നടന്നത്. സംഭവത്തിൽ 15ഉം 12ഉം വയസുള്ള സഹോദരങ്ങൾക്കെതിരെയും മാതാവിനെതിരെയും പോലീസ് കേസെടുത്തു.

വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ കാണാതായി എന്ന് കാണിച്ച് മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് ചൊവ്വാഴ്ച രാത്രി മുഴുവൻ തെരച്ചിൽ നടത്തി. എന്നാൽ മൃതദേഹം കണ്ടെത്താനായില്ല. എന്നാൽ പിന്നീട് പെൺകുട്ടിയുടെ അമ്മ കുറ്റസമ്മതം നടത്തി. ആൺമക്കൾ മകളെ പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നും താനാണ് മകളെ കുഴിച്ചിടാൻ സഹായിച്ചതെന്നും അവർ പൊലീസിനോട് പറഞ്ഞു.

പിന്നീട് ഇവരുടെ വീട്ടിൽ നിന്നും 200 മീറ്റർ അകലെ നിന്നായി മൃതദേഹം കണ്ടെടുത്തു. കസ്റ്റഡിയിലെടുത്ത പ്രതികൾക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ, പോക്സോ വകുപ്പുകൾ ചേർത്ത് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *