0 Comments

കൊൽക്കത്ത:ഹിന്ദു പാക്കിസ്ഥാൻ പരാമർശത്തിൽ ശശി തരൂർ എംപിയ്ക്കെതിരെ അറസ്റ്റ് വാറണ്ട്.കൊൽക്കത്ത മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.കഴിഞ്ഞ വർഷം നടത്തിയ വിവാദ പരാമർശത്തിനാണ് അറസ്റ്റ് വാറണ്ട്.

‘2019 ൽ ബി ജെ പി അധികാരത്തിൽ എത്തിയാൽ ഇന്ത്യ ഹിന്ദു പാകിസ്ഥാൻ ആയി മാറു’മെന്നായിരുന്നു പരാമർശം.തരൂരിന്റെ പ്രസ്താവന മതവികാരത്തെ വ്രണപ്പെടുത്തുന്നതും രാജ്യത്തെ അപമാനിക്കുന്നതുമാണെന്ന് ചൂണ്ടിക്കാണിച്ച് അഭിഭാഷകനായ സുമിത് ചൗധരി കോടതിയിൽ ഹർജി നൽകി.

Leave a Reply

Your email address will not be published. Required fields are marked *