0 Comments

ഉന്നാവ്:ഉത്തർപ്രദേശിലെ ഉന്നാവിൽ ഗ്യാസ് സിലിണ്ടർ പൊട്ടി തെറിച്ച് ബിജെപി നേതാവടക്കം മൂന്നുപേർക്ക് പരിക്കേറ്റു.ട്രക്കിൽ നിന്ന് പുറത്തേക്കെറിഞ്ഞ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.ബി ജെ പി ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് ഗൗതം അടക്കമുള്ളവർക്കാണ് പരിക്കേറ്റത്.

ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചതോടെ നിർത്തിയിട്ടിരുന്ന ട്രക്കിൽ നിന്ന് ഡ്രൈവർ സിലിണ്ടർ പുറത്തേക്കെറിഞ്ഞുവെന്നാണ് വിവരം.പരിക്കേറ്റ മൂന്നുപേരെയൂം കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ട്രോമാ സെന്ററിൽ പ്രവേശിപിപ്പിച്ചു.മൂന്നുപേരുടെയും നില ഗുരുതരമല്ല.

Leave a Reply

Your email address will not be published. Required fields are marked *