0 Comments

ഉത്തർപ്രദേശ്:മരുന്ന് വാങ്ങാൻ 30 രൂപ ആവശ്യപ്പെട്ടതിന് ഭാര്യയെ മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ.ഉത്തർപ്രദേശിലെ ഹാംപൂരിലാണ് സംഭവം.

മരുന്ന് വാങ്ങാനായി യുവതി 30 രൂപ ചോദിക്കുകയായിരുന്നു.പിന്നീട് യുവാവുമായി വഴക്കുണ്ടാകുകയും മുത്തലാഖ് ചൊല്ലി യുവതിയെ വീട്ടിൽ നിന്ന് പുറത്താക്കുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു.മൂന്നു വർഷം മുൻപാണ് ഇരുവരും വിവാഹിതരാകുന്നത്. മുത്തലാഖ് ക്രിമിനൽ കുറ്റമായി പാർലമെന്റ് പാസാക്കിയ നിയമപ്രകാരമാണ് കേസ് എടുത്തതെന്ന് ഡി എസ് പി രാജേഷ് സിങ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *