0 Comments

കൊൽക്കത്ത: ബി.ജെ.പി വീണ്ടും അധികാരത്തിലേറിയാല്‍ ഇന്ത്യയെ ‘ഹിന്ദു-പാകിസ്​താൻ’ ആക്കുമെന്ന്​​ വിവാദ പ്രസ്​താവന നടത്തിയ ശശി തരൂര്‍ എം.പിക്കെതിരെ കൊൽക്കത്ത കോടതിയുടെ അറസ്​റ്റ്​ വാറണ്ട്​. മെട്രോപൊളിറ്റൻ മജിസ്​ട്രേറ്റ്​ കോടതിയാണ്​​ ​ അറസ്​റ്റ്​ വാറണ്ട്​ പുറപ്പെടുവിച്ചത്​.

ശശി തരൂര്‍ രാജ്യത്തെ അപമാനിച്ചുവെന്നും മത വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ച്‌​ അഭിഭാഷകനായ സുമീത്​ ചൗധരിയാണ്​ കോടതിയില്‍ ഹർജി നല്‍കിയത്​.

Leave a Reply

Your email address will not be published. Required fields are marked *