0 Comments

ന്യൂ​ഡ​ൽ​ഹി: സി​ക്കി​മിലെ പ്ര​തി​പ​ക്ഷ ക​ക്ഷി​യാ​യ സി​ക്കിം ഡെ​മോ​ക്രാ​റ്റി​ക് ഫ്ര​ണ്ട് (എ​സ്ഡി​എ​ഫ്) പാ​ർ​ട്ടി​യു​ടെ 10 എം​എ​ൽ​എ​മാ​ർ ചൊ​വ്വാ​ഴ്ച ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ഇ​തോ​ടെ ആ ​പാ​ർ​ട്ടി​യു​ടെ അം​ഗ​സം​ഖ്യ അ​ഞ്ചാ​യി ചു​രു​ങ്ങി.

ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച എം​എ​ൽ​എ​മാ​ർ, ബി​ജെ​പി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ജെ.​പി. ന​ദ്ദ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാം ​മാ​ധ​വ് എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​റ്റ സീ​റ്റു​പോ​ലും വി​ജ​യി​ക്കാ​നാ​യി​ല്ലെ​ങ്കി​ലും എം​എ​ൽ​എ​മാ​ർ ബി​ജെ​പി​യി​ൽ എു​ത്തി​യ​തോ​ടെ സി​ക്കി​മി​ൽ ബി​ജെ​പി മു​ഖ്യ പ്ര​തി​പ​ക്ഷ​മാ​യി.

32 അം​ഗ സി​ക്കിം നി​യ​മ​സ​ഭ​യി​ൽ മൂ​ന്നു സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. സി​ക്കി​മി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം അ​ധി​കാ​ര​ത്തി​ൽ ഇ​രു​ന്ന പാ​ർ​ട്ടി​യാ​യ എ​സ്ഡി​എ​ഫി​നെ ഉ​പേ​ക്ഷി​ച്ചാ​ണ് എം​എ​ൽ​എ​മാ​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. വ​ട​ക്ക് കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ബി​ജെ​പി​ക്ക് അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ സാ​ധി​ക്കാ​തി​രു​ന്ന ഏ​ക സം​സ്ഥാ​ന​മാ​യി​രു​ന്നു സി​ക്കിം.

Leave a Reply

Your email address will not be published. Required fields are marked *