0 Comments

ആംസ്റ്റര്‍ഡാം: നെതര്‍ലന്‍ഡ്‌ താരം വെസ്ലി സ്നൈഡര്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയറിനോടും വിടപറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇദ്ദേഹം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിചിരുന്നു.

17 വര്‍ഷത്തോളം നീണ്ട കരിയറിനാണ് ഇതോടെ അവസാനമായിരിക്കുന്നത്. കരിയറില്‍ അയാക്സ്, റയല്‍ മാഡ്രിഡ്, ഇന്റര്‍ മിലാന്‍, ഗലാറ്റെസറെ, നീസ് എന്നീ ക്ലബ്ബുകള്‍ക്കായി കളിച്ച താരം 2010 ലോകകപ്പ് ഫൈനലിലെത്തിയ നെതര്‍ലന്‍ഡ്‌സ് ടീമിലും അംഗമായിരുന്നു.

2002-ല്‍ അയാക്‌സിന്റെ സീനിയര്‍ ടീമില്‍ അരങ്ങേറി. ക്ലബ് കരിയറിലെ 405 മത്സരങ്ങളില്‍ നിന്ന് 117 ഗോളുകള്‍ നേടിയിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗ്, ലാ ലിഗ, സീരി എ കിരീടങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *