0 Comments

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ സംസ്ഥാനാം ഒട്ടാകെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് കൈത്താങ്ങായി നിരവധി പേരാണ് എത്തുന്നത്. അത്തരത്തിൽ ഒട്ടനവധി പേരുടെ വാർത്തകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. തങ്ങളാലാകുന്ന സഹായം പ്രളയബാധിതര്‍ക്കു വേണ്ടി ചെയ്യുകയാണ് നന്മ വറ്റാത്ത ഈ നന്മ മനസ്സുകൾ.

പ്രളയബാധിതർക്ക് തന്നാൽ കഴിയുന്ന സഹായം നല്കാൻ രംഗത്തെത്തിയിരിക്കുകയാണ് ഒരു ഏഴാം ക്ലാസ്സുകാരി. കൊച്ചി സ്വദേശിയായ വേണി വി സുനിയ്ക്ക് ആകെ അറിയാവുന്നത് നൃത്തമാണ്. തനിയ്ക്ക് അറിയാവുന്ന നൃത്തം ചെയ്തത് സംഭരിക്കുന്ന പണം പ്രളയക്കെടുതിയിൽ കഷ്ടപ്പെടുന്നവർക്ക് നൽകാനാണ് ഈ കൊച്ചുകുട്ടിയുടെ തീരുമാനം. ഫേസ്ബുക്കിലൂടെയാണ് വേണി ഇക്കാര്യം വ്യക്തമാക്കിയത്.

ഒരുമണിക്കൂർ ഡാൻസ് പ്രോഗ്രാം ചെയ്യാം’. CMDRF ലേക്ക് പറ്റാവുന്ന തുക അയച്ച് അതിന്റെ റെസീറ്റ് എനിക്ക് അയച്ചാൽ മതിയാകുമെന്നാണ് പെണ്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. ഈ കൊച്ചു കുട്ടിയുടെ സഹായ മനസ്കതയെ പ്രശംസിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *