0 Comments

മുംബൈ: രാജ്യത്ത് വാഹന വില്പനയിലുണ്ടായ ഇടിവ് തുടരുന്നു. ഇതിനെ തുടർന്ന് വാഹങ്ങളുടെ ഉത്പാദനം കുറയ്ക്കുന്നത് തുടരും. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ മാരുതി സുസുകി, ടൊയോട്ട, ഹോണ്ട കാര്‍സ് ഇന്ത്യ, ടാറ്റാ മോട്ടോഴ്സ് എന്നിവ ഉത്പാദനം 7 മുതല്‍ 18 ശതമാനം വരെ കുറച്ചിരുന്നു.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ പ്ലാന്റുകളുടെ പ്രവൃത്തിദിനത്തില്‍ എട്ടു മുതല്‍ 14 ദിവസം വരെ കുറവ് വരുത്തുമെന്നാണ് റിപ്പോർട്ടുകൾ. ഈ കാലയളവില്‍ പ്ലാന്റുകള്‍ അടച്ചിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

ടാറ്റ ഉള്‍പ്പടെയുള്ള പ്രമുഖ കമ്പനികള്‍ ബുക്കിംഗ് അനുസരിച്ച് മാത്രം വാഹനം നിര്‍മ്മിക്കുക എന്ന സ്ഥിയിലാണ് ഇപ്പോൾ. ടാറ്റാ മോട്ടോഴ്സിന്റെ പൂനയിലും ജംഷഡ്പുരിലുമുള്ള പ്ലാന്റുകള്‍ ഈ മാസം എട്ടു മുതല്‍ മൂന്നു ദിവസത്തേക്ക് അടച്ചിടാതായാണ് വിവരം. ഇതോടെ വാഹന വിപണിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *