0 Comments

കേരളത്തിൽ നാശം വിതച്ച് പ്രളയക്കെടുതി ശക്തമാകുമ്പോൾ ഉറ്റവരേയും ഉടയവരേയും കുറിച്ച് വിവരമൊന്നുമില്ലാതെ തരിച്ചിരിക്കുകയാണ് ഓരോരുത്തരും. ബന്ധുക്കള്‍ ജീവിച്ചിരിക്കുന്നുണ്ടോയെന്ന് പോലും പലര്‍ക്കും യാതൊരറിവുമില്ല.

കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് രക്ഷാപ്രവര്‍ത്തകരാണ് വിവിധ ഇടങ്ങളിലും രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ വീഡിയകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതില്‍ ഒരു വീഡിയോയാണ് ഇപ്പോൾ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാള്‍ നനഞ്ഞു വിറച്ച് ഇരിക്കുന്ന ഒരു കുരങ്ങന്‍കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. നനഞ്ഞ് വിറയ്ക്കുന്ന കുട്ടിക്കുരങ്ങനെ തന്റെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നതും കുരങ്ങ് അദ്ദേഹത്തിന്റെ നെഞ്ചോട് പറ്റിച്ചേർന്ന ഇരിക്കുന്നതും വിഡിയോയിൽ കാണാൻ സാധിക്കും. കുരങ്ങിന്‍റെ പുറത്ത് വാത്സല്യത്തോടെ തടവുന്ന അദ്ദേഹം ചെറുതായി വിതുമ്പുന്നതും വീഡിയോയില്‍ കാണാം. ഇതിനോടകം തന്നെ സമൂഹമാദ്യമങ്ങളിലൂടെ ഈ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഇദ്ദേഹം ആരാണ് എന്ന് അറിയില്ല ..എങ്കിലും നമിക്കുന്നു നിങ്ങളെ🙏ആ കണ്ണുനിറയുന്നതും അതിൽ കളവ് ഇല്ല.❤️🙏

Posted by Ananthavishnu Ajith on Friday, August 9, 2019

 

Leave a Reply

Your email address will not be published. Required fields are marked *