0 Comments

യമുനനഗര്‍: ജന്മദിനത്തിന് ഇഷ്ടപ്പെട്ട വാഹനത്തിനു പകരം സമ്മാനമായി തന്ന ബി.എം.ഡബ്യു കാർ നദിയില്‍ ഒഴുക്കിവിട്ട് യുവാവ്. ഹരിയാനയിലെ യമുനാഗറിലാണ് നാടകീയ സംഭവം അരങ്ങേറിയത്. യുവാവ് കാർ വെള്ളത്തിൽ ഒഴുക്കി വിടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.

പ്രദേശത്തെ ഒരു വന്‍ ഭൂ ഉടമയുടെ മകനാണ് വിചിത്രമായ സംഭവം ചെയ്തത്. 35 ലക്ഷം രൂപയെങ്കിലും വില വരുന്ന കാറാണ് നദിയില്‍ ഒഴുക്കിവിട്ടത്. ഇയാള്‍ തന്‍റെ ജന്മദിനത്തിന് ഒരു ജാഗ്വര്‍ കാര്‍ വേണമെന്നാണ് വീട്ടുകാരോട് ആവശ്യപ്പെട്ടത്. എന്നാല്‍ വാങ്ങി നല്‍കിയത് ബി.എം.ഡബ്യു. ഇതില്‍ പ്രകോപിതനായ യുവാവ് നദിക്കരയില്‍ എത്തി കാര്‍ നദിയിലേക്ക് തള്ളിയിടുകയായിരുന്നു.

കാര്‍ നദി തീരത്തെ പുല്‍കൂട്ടത്തില്‍ പൊങ്ങി കിടക്കുന്നത് കണ്ട് നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് കരയ്ക്ക് എത്തിച്ചു. നിരവധി മാധ്യമങ്ങളും സംഭവം റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *