0 Comments

കണ്ണൂർ: മാടായി ഗവ. ഐടിഐ യില്‍ നിന്നും 2013 ആഗസ്റ്റില്‍ പ്രവേശനം നേടിയ എസ്സിവിടി ട്രെയിനികളില്‍ നിന്ന് രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്കും 2014 ആഗസ്ത് മുതല്‍ പ്രവേശനം നേടി ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതി പരാജയപ്പെട്ട ട്രെയിനികള്‍ക്കും സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കാം. കോഴ്‌സ് പൂര്‍ത്തിയാക്കിയ ട്രെയിനികള്‍ അപേക്ഷാ ഫീസായ 170 രൂപ ട്രഷറിയില്‍ ഒടുക്കിയതിന്റെ അസ്സല്‍ ചലാന്‍ സഹിതമുള്ള അപേക്ഷ ആഗസ്ത് 14 ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പ് മാടായി ഗവ. ഐടിഐ പ്രിന്‍സിപ്പലിന് സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ ഐടിഐ ഓഫീസില്‍ ലഭിക്കും.

Author

thoubamaheen00@gmail.com

Leave a Reply

Your email address will not be published. Required fields are marked *