0 Comments

തിരുവനന്തപുരം : ജില്ലയിലെ പട്ടികവര്‍ഗ സങ്കേതങ്ങളില്‍ വനജ്യോതി-രാത്രികാല പഠനക്ലാസ് പദ്ധതിയുടെ ഭാഗമായി പാര്‍ട്ട് ടൈം ട്യൂട്ടര്‍ കം ഫെസിലിറ്റേറ്റര്‍ തസ്തികയില്‍ താത്കാലിക നിയമനത്തിന് അപേക്ഷിക്കാം. പച്ചമല, കൈതോട്, വ്‌ളാവെട്ടി, മണിതൂക്കി, മൊട്ടമൂട്, കല്ലുപാറ എന്നീ സങ്കേതങ്ങളിലാണ് ഒഴിവുകള്‍. ബി.എഡ്/ റ്റി.റ്റി.സി യോഗ്യതയുള്ള 18 നും 35 നും മദ്ധ്യേ പ്രായമുള്ള പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം.

അപേക്ഷയിൽ പറയുന്ന യോഗ്യതക്കാരുടെ അഭാവത്തില്‍ പ്രസ്തുത സങ്കേതങ്ങളില്‍ പ്ലസ് ടു, ഡിഗ്രി, പി.ജി യോഗ്യതയുള്ള പട്ടികവര്‍ഗക്കാരെയും അല്ലാത്തപക്ഷം തൊട്ടടുത്ത സങ്കേതങ്ങളില്‍ മേല്‍ യോഗ്യതയുള്ളവരെയും പരിഗണിക്കും. താത്പര്യമുള്ളവര്‍ ബയോഡാറ്റ, ജാതി, വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം അപേക്ഷിക്കണം.

അപേക്ഷകള്‍ ആഗസ്റ്റ് 17 ന് വൈകിട്ട് അഞ്ചിനു മുന്‍പ് നെടുമങ്ങാട് ഐ.റ്റി.ഡി.പിയില്‍ ലഭിക്കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0472-2812557.

Author

thoubamaheen00@gmail.com

Leave a Reply

Your email address will not be published. Required fields are marked *