0 Comments

ആകാശത്തിലൂടെ പറക്കുന്ന കാറിന്റെ പരീക്ഷണം നടത്തുവാനായി പ്രത്യേക കൂടൊരുക്കി.
കാർ പത്ത് മിനിറ്റോളം പറന്ന് ഐടി ഭീമന്മാരായ എൻഇസി കോർപിന്റെ പറക്കും കാർ പുതിയ ചരിത്രം രചിച്ചു. വൈദ്യുത കാർ, റൈഡ് ഹെയ്ലിങ് സർവീസ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകളിൽ പിന്തള്ളപ്പെട്ടതോടെ പറക്കും കാർ വിഭാഗത്തിൽ ആധിപത്യം സ്വന്തമാക്കാനാണ് ജപ്പാൻ സർക്കാരിന്റെ ലക്‌ഷ്യം.

ഈ രംഗത്ത് ടോക്കിയോ ആസ്ഥാനമായ എൻഇസി കോർപ് കൈവരിച്ച നേട്ടം രാജ്യത്തിനാകെ തന്നെ ആവേശവും അഭിമാനവും പകരുന്നു. കാഴ്ചയിൽ വലിപ്പമേറിയ ഡ്രോൺ പോലെ തോന്നിക്കുന്ന ഈ വാഹനത്തിൽ നാലു പ്രൊപ്പല്ലറാണു ഘടിപ്പിച്ചിരിക്കുന്നത്. ടോക്കിയോ നഗരപ്രാന്തത്തിൽ നടന്ന പരീക്ഷണപ്പറക്കലിൽ ഈ യാനത്തിൽ യാത്രക്കാരില്ലായിരുന്നെങ്കിലും ഭാവിയിൽ പറക്കും കാറായി തന്നെയാവും ഈ വാഹനം രംഗത്തെത്തുക. ബാറ്ററിയിൽ നിന്നു കരുത്തു കണ്ടെത്തുന്ന ഈ യാനം മൂന്നു മീറ്റർ അഥവാ 10 അടിയോളം ഉയരത്തിൽ ഒരു മിനിറ്റോളം പറന്നു നിന്ന ശേഷമാണു നിലത്തിറങ്ങിയത്.

Author

thoubamaheen00@gmail.com

Leave a Reply

Your email address will not be published. Required fields are marked *