0 Comments

പുതിയ ഗ്രാൻഡ് ഐ10ന്റെ ചിത്രങ്ങൾ ഹ്യുണ്ടേയ് പുറത്തുവിട്ടു . ഗ്രാൻഡ് ഐ10 നിയോസ് എന്ന പേരിൽ പുറത്തിറക്കുന്ന കാറിന്റെ ഇന്റീരിയർ, എക്സ്റ്റീരിയർ ചിത്രങ്ങളാണ് ഹ്യുണ്ടേയ് പുറത്തുവിട്ടത്. ഗ്രാൻഡ് ഐ10 നെ പിൻവലിക്കാതെയാണ് പുതിയ വാഹനത്തെ ഹ്യുണ്ടേയ് പുറത്തിറക്കുന്നത്. പുതിയ നിയോസന്റെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. 11000 രൂപയ്ക്ക് പുതിയ വാഹനം വെബ് സൈറ്റിലൂടെയോ ഡീസൽഷിപ്പ് വഴിയോ ബുക്ക് ചെയ്യാം. ഈ മാസം 20 ന് വാഹനം വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട് .

‘ദ അത്​ലറ്റിക്ക് മിലേനിയൽ’ എന്ന ടാഗ് ലൈനോടെ പുറത്തിറക്കുന്ന വാഹനത്തിന് സ്റ്റൈലൻ ലുക്കാണ് നൽകിയിരിക്കുന്നത്. ഹെക്സഗണൽ ഗ്രിൽ, പ്രൊജക്ടർ ഹെഡ്‌ലാംപ്, വലിയ ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം തുടങ്ങിയ മാറ്റങ്ങളുണ്ട് പുതിയ വാഹനത്തിന്. നിലവിലുള്ള മോഡലിലെ സൗകര്യങ്ങളും സംവിധാനങ്ങളും നിലനിർത്തുന്നതിനൊപ്പം അകത്തളത്തിന്റെയും പുറംഭാഗത്തിന്റെയും രൂപകൽപ്പനയിലെ പുതുമകളുമായാണ് പുതിയ ഗ്രാൻഡ് ഐ10 എത്തുക.

Author

thoubamaheen00@gmail.com

Leave a Reply

Your email address will not be published. Required fields are marked *