0 Comments

മുന്‍വശത്തെ ഡിസ്‌ക്ബ്രേക്കില്‍ തകരാര്‍ കണ്ടെത്തിയതിന് പിന്നാലെ ഇരുചക്രവാഹനങ്ങൾ തിരിച്ച് വിളിച്ച് ഹോണ്ട. 50,034 ആക്ടിവ 125, ഗ്രാസിയ, ഏവിയേറ്റര്‍, സി.ബി. ഷൈന്‍ മോഡല്‍ വാഹനങ്ങളാണ് തിരിച്ച് വിളിച്ചത്. ഒരേ ശ്രേണിയിലുള്ള ബ്രേക്ക് യൂണിറ്റുകള്‍ ഉപയോഗിച്ച ഇരുചക്ര വാഹനങ്ങളാണ് തിരിച്ചു വിളിച്ചത്. വാഹനത്തിന്റെ സുഗമമായ യത്രയ്ക്കു തടസമുണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നും സുരക്ഷ മുന്‍നിര്‍ത്തിയുമാണു നടപടി. ഇതിനാൽ തന്നെസൗജന്യ സർവീസ് കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ പോലും സൗജന്യമായി പ്രശ്നം പരിഹരിക്കാനാണ് കമ്പനിയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *