റിയാദ്: സൗദി അറേബ്യയില്‍ പള്ളിയില്‍ മാലിന്യം വിതറിയ യുവതിയെ പൊലീസ് പിടികൂടി. അല്‍ഖസീമിലെ അല്‍റസില്‍ മസ്ജിദിലാണ് സുഡാന്‍കാരിയായ യുവതി മാലിന്യങ്ങള്‍ വിതറിയത്.

യുവതിക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് വക്താവ് മേജര്‍ ബദര്‍ അല്‍ സുഹൈബാനി പറഞ്ഞു.